മൊകേരി
മൊകേരി എന്ന
നാട്ടു പേരിന്റെ ഉല്പത്തിതേടി ഏറെ തലപുണ്ണാക്കിയതാണ്. ഇപ്പോഴാണ് ഏറക്കുറേ വിശ്വാസയോഗ്യമായ ഒരു ചരിത്രം എനിക്ക് ലഭ്യമാവുന്നത്.
കണ്ണൂര്‍ജില്ലയില്‍ ഇതേ പേരുള്ളൊരു പഞ്ചായത്തു തന്നെ നിലവിലു ണ്ട്. അവര്‍, പേരിന്റെ ഉല്പത്തി നേരത്തെതന്നെ കണ്ടെത്തിയിരുന്നു.അതിങ്ങനെയാണ്,-
മുകയര്‍ എന്നൊരു ജാതിയുണ്ട്. പുഴയില്‍നിന്നും മറ്റും മീന്‍പിടിക്കുന്ന ആളുകളാണ്.(കടലില്‍നിന്ന് മീന്‍പിടിക്കുന്നത്, മുക്കുവര്‍) ഏരിയെന്നാല്‍, വെള്ളക്കെട്ടുള്ള സ്ഥലം, എന്നൊക്കെയാണര്‍തഥം .അപ്പോള്‍, മൊകേരി എന്നാല്‍, മുകയര്‍+ഏരി.വെള്ളക്കെട്ടുകളൊക്കെ ഇല്ലാതായപ്പോള്‍ മുകയരും ആനാട്ടിലില്ലാതായത്രേ.
കോഴിക്കോടുജില്ലയിലെ മൊകേരി ചെറിയൊരു സ്ഥലമാണ്.അതിനും ഈ പേരുവന്നതിന്റെ കാരണം ഇതുതന്നെയാവും. മോകേരി അങ്ങാടിയുടെ കിഴക്കുഭാഗത്ത് മുമ്പ് വെള്ളക്കെട്ടു കളുണ്ടായിരുന്നു. അന്നവിടെ മുകയര്‍ മീന്‍പിടിക്കാറുണ്ടായിരിക്കാം.(ഇന്ന്, മൊകേരിയി ല്‍ വെള്ളക്കെട്ടുകള്‍ മഴക്കാലത്തുപോലും കാണാറില്ല)
വട്ടോളി നാഷനല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്ന് പ്രഥമാദ്ധ്യാപകനായി വിരമിച്ച ശ്രീ.പി.പി.വാസുദേവന്‍ മാസ്റ്റര്‍,മൊകേരിയിലൂടെ മുമ്പെന്നോ ഒരു പുഴ ഒഴുകിയിരുന്നെന്നും, അതിന്റെ മുഖം എന്ന അര്‍ത്ഥത്തിലാണ് മൊകേരി എന്ന സ്ഥലപ്പേരുണ്ടായതെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ കൂടെ മുകയരുടെ കാര്യവും ചേര്‍ക്കാമെന്നു തോന്നുന്നു.
ഞങ്ങളുടെ ഈ മൊകേരിയാ ണ്, സി.പി.ഐയുടെ നേതാവായ സത്യന്‍മൊകേരിയുടെ ജന്മദേശം.മുമ്പ് ശക്തമായ കഥകളെഴുതിയിരുന്ന( ഇപ്പോള്‍ എഴുത്തുപേക്ഷിച്ച)ആയിലോട്ടെ ശ്രീധരേട്ടന്‍ ,ശ്രീധരന്‍ മൊകേരിയെന്ന പേരിലാണെഴുതിയിരുന്നത്. പ്രശസ്ത കവി മോഹന്‍ദാസ് മൊകേരി, കവിയും പ്രഭാഷകനുമായ സജീവന്‍ മൊകേരി, തക്കിജ്ജയെഴുതിയ ജയചന്ദ്രന്‍ മൊകേരി എന്നിങ്ങനെ മൊകേരിയെ നെഞ്ചിലേറ്റിയ സ്നേഹിതന്മാര്‍ ഈ മൊകേരിക്കുമാത്രം സ്വന്തമാണെന്ന കാര്യം ഞങ്ങളുടെ അഹങ്കാരംതന്നെയാണ്.
പാനൂരിനടുത്തുള്ള മൊകേരിയില് ഡോഗ്റ്റർ മോക്കറിയെപ്പോലുള്ള മഹാത്മാക്കള് പിറവികൊണ്ടതായറിയാം(രാമചന്ദ്രന് മൊകേരി എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വാശ്രമത്തിലെ നാമധേയം)
മൊകേരി എന്ന
നാട്ടു പേരിന്റെ ഉല്പത്തിതേടി ഏറെ തലപുണ്ണാക്കിയതാണ്. ഇപ്പോഴാണ് ഏറക്കുറേ വിശ്വാസയോഗ്യമായ ഒരു ചരിത്രം എനിക്ക് ലഭ്യമാവുന്നത്.
കണ്ണൂര്‍ജില്ലയില്‍ ഇതേ പേരുള്ളൊരു പഞ്ചായത്തു തന്നെ നിലവിലു ണ്ട്. അവര്‍, പേരിന്റെ ഉല്പത്തി നേരത്തെതന്നെ കണ്ടെത്തിയിരുന്നു.അതിങ്ങനെയാണ്,-
മുകയര്‍ എന്നൊരു ജാതിയുണ്ട്. പുഴയില്‍നിന്നും മറ്റും മീന്‍പിടിക്കുന്ന ആളുകളാണ്.(കടലില്‍നിന്ന് മീന്‍പിടിക്കുന്നത്, മുക്കുവര്‍) ഏരിയെന്നാല്‍, വെള്ളക്കെട്ടുള്ള സ്ഥലം, എന്നൊക്കെയാണര്‍തഥം .അപ്പോള്‍, മൊകേരി എന്നാല്‍, മുകയര്‍+ഏരി.വെള്ളക്കെട്ടുകളൊക്കെ ഇല്ലാതായപ്പോള്‍ മുകയരും ആനാട്ടിലില്ലാതായത്രേ.
കോഴിക്കോടുജില്ലയിലെ മൊകേരി ചെറിയൊരു സ്ഥലമാണ്.അതിനും ഈ പേരുവന്നതിന്റെ കാരണം ഇതുതന്നെയാവും. മോകേരി അങ്ങാടിയുടെ കിഴക്കുഭാഗത്ത് മുമ്പ് വെള്ളക്കെട്ടു കളുണ്ടായിരുന്നു. അന്നവിടെ മുകയര്‍ മീന്‍പിടിക്കാറുണ്ടായിരിക്കാം.(ഇന്ന്, മൊകേരിയി ല്‍ വെള്ളക്കെട്ടുകള്‍ മഴക്കാലത്തുപോലും കാണാറില്ല)
വട്ടോളി നാഷനല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്ന് പ്രഥമാദ്ധ്യാപകനായി വിരമിച്ച ശ്രീ.പി.പി.വാസുദേവന്‍ മാസ്റ്റര്‍,മൊകേരിയിലൂടെ മുമ്പെന്നോ ഒരു പുഴ ഒഴുകിയിരുന്നെന്നും, അതിന്റെ മുഖം എന്ന അര്‍ത്ഥത്തിലാണ് മൊകേരി എന്ന സ്ഥലപ്പേരുണ്ടായതെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ കൂടെ മുകയരുടെ കാര്യവും ചേര്‍ക്കാമെന്നു തോന്നുന്നു.
ഞങ്ങളുടെ ഈ മൊകേരിയാ ണ്, സി.പി.ഐയുടെ നേതാവായ സത്യന്‍മൊകേരിയുടെ ജന്മദേശം.മുമ്പ് ശക്തമായ കഥകളെഴുതിയിരുന്ന( ഇപ്പോള്‍ എഴുത്തുപേക്ഷിച്ച)ആയിലോട്ടെ ശ്രീധരേട്ടന്‍ ,ശ്രീധരന്‍ മൊകേരിയെന്ന പേരിലാണെഴുതിയിരുന്നത്. പ്രശസ്ത കവി മോഹന്‍ദാസ് മൊകേരി, കവിയും പ്രഭാഷകനുമായ സജീവന്‍ മൊകേരി, തക്കിജ്ജയെഴുതിയ ജയചന്ദ്രന്‍ മൊകേരി എന്നിങ്ങനെ മൊകേരിയെ നെഞ്ചിലേറ്റിയ സ്നേഹിതന്മാര്‍ ഈ മൊകേരിക്കുമാത്രം സ്വന്തമാണെന്ന കാര്യം ഞങ്ങളുടെ അഹങ്കാരംതന്നെയാണ്.
പാനൂരിനടുത്തുള്ള മൊകേരിയില് ഡോഗ്റ്റർ മോക്കറിയെപ്പോലുള്ള മഹാത്മാക്കള് പിറവികൊണ്ടതായറിയാം(രാമചന്ദ്രന് മൊകേരി എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വാശ്രമത്തിലെ നാമധേയം)
Comments
Prabhakaran Pazhassi മുഖാരി രാഗത്തിൽ പാടിയിരുന്ന ഒരു സംഘം കവികളുണ്ടായിരുന്നത്രേ. മുഖാരി ദുഷിച്ച് മൊകേരിയായി.
Remove
Dogtor Mockery Bala Krishnan
Raga Mukhari
Arohanam:
S R2 M1 PN2 D2 S
Avarohanam:
S N2 D1 P M1 G2 R2 S
RemoveRaga Mukhari
Arohanam:
S R2 M1 PN2 D2 S
Avarohanam:
S N2 D1 P M1 G2 R2 S
Write a reply...
Write a reply...
Raveendran Ak മൊകേരിയുടെ വിജയഗാഥകള്‍ വാനോളമുയരട്ടെ....മൊകേരിയുടെ വളര്‍ത്തുപുത്രന്‍ ഞാന്‍.
Remove
Bala Krishnan വളര്‍ത്തുപുത്രന്മാര്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ !
Manage
Write a reply...
Surendran Kacherithara കടത്തനാടൻ
കല്ല് മുതൽ ചട്ടമുക്ക് വരെയുള്ള ഭൂമിയുടെ കിടപ്പ് ഒന്ന് മനസ്സിൽ കണ്ട്
നോക്ക് .അതിലെ ഒരു പുഴ ഒഴുകിയിരുന്നുവെന്നൊക്കെ പറയുന്നത് അസംബന്ധമാണ്.ഒരു
വശത്ത് മുതിരപ്പൊയിൽവയലും, മറു വശത്ത് മുറുവച്ചേരി വയലും നടുക്കുള്ള മൊകേരി
ഉയർന്ന സ്ഥലമാണ്. മഴക്കാലത്ത് ചെറിയ അരുവികൾ രൂപപ്പെട്ട് കുറച്ചു ദൂരം
ഒഴുകി ,ഇടത്തോ വലത്തോ ഉള്ള താഴ്ന്ന സ്ഥലങ്ങളിലേക്ക് ഒഴുകുന്നു. പുഴ
ഉണ്ടായിരുന്നുവെങ്കിൽ അതിന്റെ നീളം കൂടിയാൽ 300 മീറ്ററായിരിക്കും.
Remove
Bala Krishnan അത്
വാസുദേവന്‍ സാറ് പറഞ്ഞതാണത്രേ..(കേട്ടറിവാണ്.അദ്ദേഹം അതെങ്ങനെ
സ്ഥാപിക്കുന്നുവെന്നറിയില്ല.) വെള്ളക്കെട്ടും, മീനും മുകയരുമെല്ലാം
ചേര്‍ന്നുപോകുന്നു സുരാ.കായക്കൊടി റോഡ് വന്നുചേരുന്ന സ്ഥലത്തൊക്കെ പണ്ട്
വെള്ളക്കെട്ടുകളുണ്ടായിരുന്നല്ലോ
Manage
Kuttiali T P Mokeri ചട്ടമുക്ക് എന്നത് മറ്റി കലാനഗർ എന്നാക്കണം
Remove
Bala Krishnan Kuttiali T P Mokeri അതെപ്പൊഴോ നടന്നുകഴിഞ്ഞില്ലേ.നിങ്ങളൊക്കെ ഒരു സ്ഥലത്തിന് പെരട്ടിമുക്കെന്ന് പേരിട്ടതോർക്കുന്നോ
Manage
Kuttiali T P Mokeri ഞാൻ ഇങ്ങോട്ട് പോന്നു പെരട്ടിമുക്കും പോയി
Remove
Surendran Kacherithara പുഴയെ
മാത്രമേ എതിർത്തുള്ളൂ. ബാക്കിയൊക്കെ അംഗീകരിക്കുന്നു. കച്ചേരിപ്പൊയിൽ
സണ്ണിയുടെ വീടിന് വലതുവശം ചെറുപ്പത്തിലൊക്കെ ചതുപ്പും വെള്ളക്കെട്ടുമായി
കിടന്നത് ഓർക്കുന്നു. കുറേക്കൂടെ മുമ്പ് അവിടം ഒരു വലിയ ചതുപ്പായിരിക്കാം
അവിടുന്ന് ഒരു ചെറിയ അരുവിയും പുറപ്പെട്ടിരിക്കാം. കാലം കൊണ്ട്
മണ്ണുതൂർന്ന് നികന്നു പോയതും ആയിരിക്കാം... പറയുന്നതാരായാലും അത്
യുക്തിക്ക് നിരക്കണ്ടേ?
Remove
Bala Krishnan Surendran Kacherithara ശരിയാണ്,പുഴയുടെ കാര്യം വാസുദേവന്മാഷോട് ചോദിക്കാം.അതെനിക്കറിയില്ല
Manage
Surendran Kacherithara പിന്നെ
ചട്ടമുക്കിനെ കുറിച്ച്.ചട്ടമുക്കു കാരായ ഞങ്ങളൊക്കെ ഇപ്പോഴും ചട്ടമുക്കിനെ
ചട്ടമുക്കെന്ന് തന്നെയാണ് വിളിക്കാറ്.. മലപ്പുറത്ത് ചങ്കുവെട്ടി എന്ന
പേരുള്ള ഒരു സ്ഥലമുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാല ക്കാർ അവിടെ ഓഫീസ്
തുറന്നപ്പോൾ പേരിലെ പ്രാകൃതത്വം ഒഴിവാക്കാൻ വേണ്ടി അവരൊരു പേരിട്ടു വലിയ
അക്ഷരങ്ങളിൽ ബോർഡെഴുതി വച്ചു.ഒരു ഇരുപതു വർഷമെങ്കിലും കഴിഞ്ഞു കാണും;
നാട്ടുകാരൊക്കെ ഇപ്പോഴും പഴയപേര് തന്നെയാണ് ഉപയോഗിക്കാറ്.
Remove
Cp Aboobacker Surendran Kacherithara പുഴവേണമെന്നില്ല. വെള്ളം കെട്ടിനില്ക്കുന്ന ഇടമായാല്‍ മതി.
Remove
Kuttiali T P Mokeri ചട്ടമുക്ക്
എന്നു പേരുവരാൻ കാരണം അവിടെ കാലിനു ചട്ടയുള്ള ഒരാള്‍ കച്ചവടം
ചെയ്തതുകൊണ്ടാണെന്നു പറഞ്ഞു കേൾക്കുന്നു. അതൊഴിവാക്കാവണ്ടിയാണ് കലാനഗർ
എന്നാക്കിയത് അതുകൊണ്ട് പ്രയോജനം ഉണ്ടായില്ലെന്നത് വേറെ കാര്യം.
പെരട്ടിമുക്കുണ്ടാവാൻ കാരണം എഴുപതുകളിൽ മൊകേരി വായന...See more
Removeപെരട്ടിമുക്കുണ്ടാവാൻ കാരണം എഴുപതുകളിൽ മൊകേരി വായന...See more
Write a reply...
P P Abdul Khader പ്രശസ്ത
കവി ബാലകൃഷ്ണൻ മൊകേരിയെയും ഈ പട്ടികയിൽ ഉൾപ്പെത്താവുന്നതാണ് ഏതായാലും
മൊകേരി എന്ന സ്ഥലനാമത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ തന്നതിന് മാഷിന്
നന്ദി.
Remove
Write a reply...
Surendran Kakkattil കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്ന ആൾക്കാറുള്ള സ്ഥലം എന്നു പറയാത്തത് ഭാഗ്യം
Remove
Bala Krishnan അതെവിടെയാണില്ലാത്തത്, നമ്മളൊക്കെ അവിടുന്നു പോയശേഷം, അത്തരക്കാരവിടെ കുറവാണത്രേ😍
Manage
Write a reply...
Jayachandran Mokeri മൊകേരിയെക്കുറിച്ച് പറയട്ടെ മാഷെ. ബാക്കി നമുക്ക് വേണ്ടതാണ്
Remove
Bala Krishnan ശരിയാണ് ജയചന്ദ്രാ.എന്നാലും ആ പേരിനെപ്പറ്റി ചിന്തിച്ചെത്രദിവസം ഉറക്കം നഷ്ടമായെന്നോ
Manage
Jayachandran Mokeri സത്യത്തിൽ ആ സ്ഥലത്തില്ലെങ്കിലും നമ്മളെ അവിടെയുള്ളവർ മനസ്സിലാകുന്നുണ്ട് .സ്നേഹം
Remove
Write a reply...
Mohandas Mokeri ബാലകൃഷ്ണൻ
മൊകേരിയെന്ന പേരിൽ കോളേജു പoന കാലത്തുതന്നെ പ്രസിദ്ധനായിരുന്ന ബാലകൃഷ്ണൻ
ഇപ്പോൾ facebook ലും മറ്റും സ്ഥലപ്പേര് ഉപേക്ഷിച്ചു കാണുന്നല്ലോ
Remove
Bala Krishnan ഉപേക്ഷിക്കുകയോ, എഫ്.ബിയില് അക്കൌണ്ടെടുത്തപ്പോള് സംഭവിച്ചതാ
Manage
Write a reply...
Preman Thanal നിങ്ങളൊക്കെ ഞങ്ങളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് "മൊകേരി "കളെ ....
Remove
Write a reply...
Bala Krishnan അല്ല സർ, അദ്ദേഹം കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തുകാരനാണ്.ഇപ്പോള്, മാഹിപ്പുഴയ്ക്കടുത്തെവിടെയോ താമസിക്കുന്നു
Manage
Bala Krishnan അദ്ദേഹമിപ്പോള് ഡോഗ്റ്റർ മോക്കറിയായി വിലസുന്നു
Manage
Write a reply...
Write a reply...
Bala Krishnan അഖിലേന്ദ്രന് നരിപ്പറ്റയെപ്പോലുള്ള ഗവേഷകന്മാരുടെ തട്ടകത്ത് ഞാനിടപെടേണ്ടതുണ്ടോ സർ
Manage
Write a reply...
PT Ashokan Elleekkaampara പുതിയ നാട്ടറിവുകൾ തരുന്ന മാഷിന് ഒരായിരം നന്ദി
ഇനിയും പല പേരുകളുടെയും ഉറവിടം കണ്ടെത്തി അറിവ് നൽകാൻ സാധിക്കട്ടെ
Removeഇനിയും പല പേരുകളുടെയും ഉറവിടം കണ്ടെത്തി അറിവ് നൽകാൻ സാധിക്കട്ടെ
Bala Krishnan നന്ദി അശോകാ, ഗവേഷണം എന്റെ രീതിയല്ലെങ്കിലും, ശ്രമിക്കാം
Manage
Write a reply...
PT Ashokan Elleekkaampara ചങ്ങരംകുളവും മാലഞ്ചേരിയുമൊക്കെ പോരട്ടെ
Remove
Bala Krishnan ചങ്ങരം
കുളം ശങ്കരന്റെ കുളമാണ്, ശിവക്ഷേത്രവുമായി ബന്ധപ്പെട്ടത്.പൊട്ടക്കുളങ്ങര
ബാലന്റെ വീടിനു താഴെയായിരുന്നു ആ കുളം. കുളം നികത്തിയസ്ഥലത്താണ് കുളത്തില്
എന്ന വീട്(ഗംഗന്റെ വീട്)
Manage
Write a reply...
Cp Aboobacker മൊകയർ
ശരിയായ എറ്റിമോളജിയല്ലെന്നു തോന്നുന്നു.വടകരയ്ക്കടുത്ത് കടപ്പുറത്ത്
മുക്കുവർ മാത്രമല്ല, മൊകയരും ഉണ്ട്. വെള്ളക്കെട്ടുകളിൽ നിന്ന് മാത്രമല്ല
അവർ മീൻ പിടിച്ചിരുന്നത്. മുന്നിൽ ഏരിയൂള്ള സ്ഥലം എന്നാവാം.
Remove
Bala Krishnan മുകയർ പുഴകളിലും മറ്റും മീന്പിടിച്ചിരുന്നവരായിരുന്നു സർ. അത്തരം സൌകര്യങ്ങള് കുറഞ്ഞപ്പളവർ കടലിലേക്കുനീങ്ങിയെന്നു വിചാരിച്ചുകൂടെ
Manage
Jayachandran Mokeri മൊകയരുമായി ബന്ധമില്ല. പൂവ്വത്തിൻ ചോട്ടിൽ എന്നാണ് പഴയ പേര്.
Remove
Cp Aboobacker Bala Krishnan
ഇപ്പോള്‍ പറയാന്‍ എനിക്ക് കഴിയില്ലെങ്കിലും മുകയര്‍കടല്‍ജീവിതം
നയിച്ചവരാണെന്ന് പല പ്രാചീനകൃതികളിലും ഉള്ളതായി പറഞ്ഞ
ചിലകേരളചരിത്രപമേപ്പയൂരിനും ഉണ്ട് ഈ പ്രശ്‌നം. പഴയപേരാണ് അധികം പേരും
ഉപയോഗിക്കുക. അല്ലെങ്കില്‍ അതാവുമോ പുതിയപേര്? ആ പേര് വെങ്കപ്പാറ പൊയില്‍
എന്നാണ്. ടൗണില്‍തന്നില്‍ വെങ്കപ്പാറക്കല്‍ എന്നൊരു പറമ്പുണ്ട്. അവിടെ
ഇപ്പോള്‍ വെങ്കല്‍പ്പാറയൊന്നുമില്ല.
Remove
Bala Krishnan Jayachandran Mokeri
മൊകേരിപ്പറമ്പത്ത് എന്നൊരു പറമ്പുണ്ടല്ലോ. അതില്‍നിന്നായിരിക്കണം
പൂവ്വത്തിന്‍ ചോട്ടിലെന്ന അങ്ങാടിയടക്കം മൊകേരിയെന്ന പേരിലേക്ക് വന്നത്.
മൊകേരി എന്ന പേരിന്റെ വരവിനെപ്പറ്റിയാണ് സര്‍ ഞാനിവിടെ ആലോചിച്ചത്.
Manage
Cp Aboobacker Bala Krishnan
ചിലസ്ഥലങ്ങള്‍ ചരിത്രത്തില്‍വരുന്നത് പ്രായേണ സമീപകാലത്തുമാത്രമാണ്.
നമുക്ക് സ്ഥലനാമഭ്രാന്തുണ്ടീവേണ്ടതില്ല. മേത്തോട്ടുതാഴത്തെ പറ്റിയുള്ള
സഞ്ജയന്റെ വിവരണം ഓര്‍മ്മിക്കുമല്ലോ.
Remove
Sreedharan Anora മൊകേരി എന്നത് അടുത്ത കാലത്ത് വന്ന പേരാണ്,ആദ്യ പേര് പൂവത്തിന്‍ ചോട്ടില്‍ എന്നാണ്.
Remove
Bala Krishnan Sreedharan Anora
പൂവ്വത്തിന്‍ ചോട്ടിലെന്നായിരുന്നു അങ്ങാടിയുടെ പഴയ സൂചന.ആ മരം
ഇല്ലാതാവുകയും, അങ്ങാടി വികസിക്കുകയും ചെയ്തതോടെ പഴയ യുവത്വം
മൊകേരിപ്പറമ്പുമായി ബന്ധപ്പെടുത്തി അങ്ങാടിയെ സൂചിപ്പിച്ചിരിക്കണം.പ്രസ്തുത
പറമ്പിന് ആ പേര് വന്നിരിക്കാനിടയുള്ള സാഹചര്യത്തെക്കുറിച്ചാണ് ഞാനെഴുതാന്‍
ശ്രമിച്ചത് സര്‍
Manage
Write a reply...
Rajeesh Kaiveli Kaiveli മുകുവർ എന്നൊരു കൂട്ടർ എലത്തൂർ സിഡിയിൽ ഉണ്ട് അവരുടെ കുലത്തൊഴിൽ കടലിൽ മൽസ്യബന്ധനം നടത്തുകയാണ്
Remove
Nanu Latha Nivas പത്മനാഭൻഡോക്ടർഎന്നപ്രതിഭയുടെപേര്പരാമർശിക്കാതെമൊകേരിയെഞങ്ങൾക്ക്ഓർക്കാനേ ആവില്ല...
Remove
Bala Krishnan നാണുവേട്ടാ,
മൊകേരി സ്വന്തം പേരായി സ്വീകരിച്ചവരെപ്പറ്റി മാത്രം
സൂചിപ്പിച്ചതാണ്.മൊകേരിക്കാരായ മഹാരഥന്മാരെ മുഴുവന്‍ ഈ കുറിപ്പില്‍
ഉദ്ദേശിച്ചിരുന്നില്ല
Manage
Write a reply...
Rajan C H Chalil മുകയരുണ്ട്.മൊകേറും.രണ്ടും വേറെയാണ്.മുകയര്‍ മീന്‍പിടുത്തവും മറ്റുമാണെങ്കില്‍ മൊകേര്‍ അല്ല.
Remove
Cp Aboobacker കടപ്പുറത്തെ കൊളോക്കിയലില്‍ മൊകയര്‍തന്നെയാണ് മൊകേര്‍.
Remove
Rajan C H Chalil അല്ലെന്നാണ് മാഷെ എന്‍റെ അറിവ്.മൊകേര്‍ കാട്ടുവിഭവങ്ങളൊക്കെ ശേഖരിച്ചു ജീവിച്ചിരുന്നവരാണ് പണ്ട്.
Remove
Cp Aboobacker Rajan C H Chalil
മടപ്പള്ളികോളേജില്‍ മുകയസഹപാഠികളുണ്ടായിരുന്നു. അവര്‍ കടപ്പുറത്തും
മടപ്പള്ളി യിലുംഉള്ളവര്‍. സുന്ദരന്മാരും സുന്ദരിമാരും. മുകയരെ പറ്റി
കടപ്പുറത്തെ പരാമര്‍ശമാണ് ഞാന്‍ പറഞ്ഞത്. മൊകേറ്. വേറ ാെരു ജാതിയും
ഉണ്ടാവാം.
Remove
Write a reply...
Rameshbabu Thalikkuniyil മൊകേരി
എന്ന പേര് അരനൂറ്റാണ്ടായിട്ടേ പ്രതിഷ്ഠയിൽ വന്നിട്ടുള്ളൂ. അതിനു മുമ്പ്
പൂവത്തിൻ ചോട്ടിലാണ്. നരിക്കൂട്ടും ചാലിലെ പഴയ തമാശക്കാർ ഇപ്പോഴും പൂവത്തിൻ
ചോട്ടിൽ മീൻ വാങ്ങാൻ പോവ്വാ എന്നും പറഞ്ഞ് വൈന്നേരം പോവാറുണ്ട്.
Remove
Cp Aboobacker അതാവാം. മുക്കുവര്‍ എന്നവാക്കിന്റെ എറ്റിമോളജി എന്താവും? അതിനോട് സമാനമായ ഒരു നിഷ്പത്തിയാണ് മൊകയരെന്നവാക്കിനുമുണ്ടാവുക.
Remove
Cp Aboobacker അതുകൊണ്ടാണ് ഞാനൊന്ന് ശ്രമിച്ചത്. മുന്നില്‍ ഏരിയുള്ള, സെറ്റില്‍മെന്റിന്റെ മുന്‍ഭാഗത്ത് ജലാശയമുള്ള ഒരിടം.
Remove
Bala Krishnan അങ്ങാടിയിലെ
പൂവ്വം എന്ന മരവുമായി ബന്ധപ്പെട്ട് പഴമക്കാര്‍ അങ്ങനെയും പറഞ്ഞു
വന്നിരുന്നു.പക്ഷ, ആ അങ്ങാടിക്കടുത്തുതന്നെ മൊകേരിപ്പറമ്പ് എന്നൊരു
പറമ്പുണ്ടായിരുന്നല്ലോ അന്നുതന്നെ
Manage
Bala Krishnan Cp Aboobacker
മൊകയരെന്ന വാക്കിന്റെ എറ്റിമോളജിക്കലായ സമീപനമായിരുന്നില്ല സര്‍ എന്റേത്. ആ
വാക്കിന് മൊകേരിയുമായുള്ള രൂപസാമ്യം എന്നെ ഈ ചിന്തയിലേക്ക്
നയിച്ചതാണ്..സാറു പറഞ്ഞ രീതിശാസ്ത്രമനുസരിച്ചുപോയാല്‍മതിയായിരുന്നുവെന്ന്
ഞാനോര്‍ത്തില്ല.
Manage
Cp Aboobacker മേപ്പയൂരിനും
ഉണ്ട് ഈ പ്രശ്‌നം. പഴയപേരാണ് അധികം പേരും ഉപയോഗിക്കുക. അല്ലെങ്കില്‍
അതാവുമോ പുതിയപേര്? ആ പേര് വെങ്കപ്പാറ പൊയില്‍ എന്നാണ്. ടൗണില്‍തന്നെ
വെങ്കപ്പാറക്കല്‍ എന്നൊരു പറമ്പുണ്ട്. അവിടെ ഇപ്പോള്‍
വെങ്കല്‍പ്പാറയൊന്നുമില്ല.
Remove
Bala Krishnan Cp Aboobacker
സെറ്റില്‍മെന്റിന്റെ മുന്‍ഭാഗത്ത് ജലാശയമുള്ള ഒരിടം.ഈ രീതിയില് തന്നെയാണ്
വാസുദേവന്‍സാര്‍ പറഞ്ഞതെന്നുതോന്നുന്നു,നദിയുമായി
ബന്ധപ്പെടുത്തിയായിരുന്നു എന്നുമാത്രം..
Manage
Cp Aboobacker Bala Krishnan
പണ്ടൊക്കെ, കവിതയിലും ഐതിഹ്യങ്ങളിലും മറ്റും, നദി, സമുദ്രം എന്നൊക്കെ
പറഞ്ഞാല്‍ ചെറിയനീര്‍ക്കെട്ടുകളോ തോടുകളോ ആയിരുന്നു, പലപ്പോഴുെം
സാതവാഹനചരിത്രത്തില്‍ ചിലരാജാക്കന്മാര്‍ ത്രിസമുദ്രാധിപതിമാര്‍
എന്നാണറിയപ്പെട്ടത്. ഈ ത്രിസമുദ്രങ്ങള്‍ മൂന്ന് ചെറിയ പുഴകളായിരുന്നു.
തോടിനേക്കാള്‍ അല്പം വലുത്, നദിയേക്കാളഴ്# വളരെ ചെറുത്. കൃഷ്ണാനദിയുമായി
തട്ടിച്ചുനോക്കിയാല്‍ കുറ്റിയാടിപ്പുഴ ഒന്നുമല്ല.
Remove
Bala Krishnan Cp Aboobacker സര്‍ മുകയര്‍ എന്ന വാക്കിന് മുകവര്‍,മുക്കുവരില്‍ ഒരു വിഭാഗം,( നദികളില്‍ മീന്‍പിടിക്കുന്നവര്‍ )എന്നാണ് ശബ്ദതാരാവലി പറയുന്നത്.
Manage
Bala Krishnan Cp Aboobacker
സാറേ, പഴയ പെരും പുലവരുംമറ്റും വിവിധരാജാക്കന്മാരെപ്പറ്റി അതിശയോക്തിയുടെ
അങ്ങേയറ്റത്തോളം പുകഴ്ത്തിക്കളയും.അവരു പറ്റിക്കുന്ന പണി, പില്ക്കാല
ചരിത്രകാരന്മാർക്കും പണിതന്നെ
Manage
Cp Aboobacker കേരളത്തില്‍
സാമാന്യമായി ആറും പുഴകളുമേയുള്ളൂ. നദികളില്ല. പമ്പാനദിമാത്രമാണ്
പേരെടുത്തുപറയാവുന്ന നദി. അതും ഉത്തരേന്ത്യന്‍നദികളുടെമുന്നില്‍ ഒരു
ചെറുപുഴ. ഭാരതപ്പുഴയ്ക്ക് നിളാനദിയെന്നും പേരുണ്ട്. അതും നമുക്കറിയാം
അവിടെനദി ഇല്ലാതാവുകയാണ്. നീര്‍ക്കെട്ടുകള്‍ബാക്കിയാവുന്നു.
Remove
Write a reply...
Narippatta Pukasa ഏരിയെന്നാൽ വെള്ളക്കെട്ടാണെങ്കിൽ മേലേരിയോ ?പുറമേരീ തൂണേരി പാലേരി ജാതിയേരി ......അങ്ങെനെയെത്ര ഏരികൾ ?
Remove
Narippatta Pukasa തലശ്ശരിയും ചെറുവാൻചേരി?യും വൈക്കിൽ ശ്ശേരിയും തൃശ്ശിലേരിയും എത്രയാ വെള്ളഖ്കെട്ടുകൾ ?
Remove
Cp Aboobacker Narippatta Pukasa ഇവയില്‍ എവിടെയാണ് വെള്ളക്കെട്ടില്ലാത്തത്?
Remove
Narippatta Pukasa വെള്ളമുണ്ടെങ്കിലും ഇല്ലെ്ങ്കിലും ഉൗരും ഏരിയും പുരവും എമ്പാടുമണ്ടല്ലോ !
Remove
Bala Krishnan ഏരിക്ക്
വേറെയും അര്‍ത്ഥമുണ്ട്.പക്ഷേ, മേലേരി,ഏരിയുമായി ബന്ധമുള്ള വാക്കല്ല.
മേലെരിയാണ് അതിന്റെ ശരിയായ രൂപം എരിയുക എന്ന വാക്ക് ഓര്‍ക്കുക.ഹോമകുണ്ഡം,
പ്ലാവിന്‍വിറകെന്നൊക്കെ അര്‍ത്ഥം. ഏരിക്ക് വരമ്പെന്നും അര്‍ത്ഥം കാണുന്നു.
രമേശ്ബാബു പറഞ്ഞപോലെയാകം തൂണേരിയും പ...See more
Manage
Bala Krishnan Narippatta Pukasa
അതത് പ്രദേശത്തിന്റെ സവിശേഷതകളുമായി ബന്ധപ്പട്ട അന്വേഷണം
നടത്തിനോക്കൂ.തലശ്ശേരിയായാലും ചെറുവാഞ്ചേരിയായാലും മറ്റേത് സ്ഥലമായാലും ആ
നാടിന്റെ സവിശേഷതകളുമായി ബന്ധമുള്ള പേരാകാം അതൊക്കെ.വ്യക്തമായ
അർത്ഥബോധമുണ്ടാക്കുന്നില്ലെങ്കിലല്ലേ, തുടരന്വേഷണം നടത്തേണ്ടൂ.
Manage
Write a reply...
Rameshbabu Thalikkuniyil തുണേരിയും പാലേരിയും പുഴയരികിലാണ്
Remove
Cp Aboobacker ശരിയാണ്. പുറം ഭാഗം ഏറിയെന്നാവും പുറമേരിയുടെ നിഷ്പത്തി.
Remove
Write a reply...
Rameshbabu Thalikkuniyil മൊകേരിക്കു
പിന്നിലെ ചങ്ങരംകുളം വലിയ നീർമറി പ്രദേശമാണ്. അതിന് തൊട്ടുപിന്നിലെ
കായക്കൊടിയിൽ ധാരാളം കൊളാട്ടകളുണ്ട്. പയപ്പറ്റ ഭാഗത്ത് മഴക്കാലത്ത് വയലു
മുഴുവൻ കൊളാട്ടയാകും. കരിങ്ങാട് മലയിൽ നിന്നു വരുന്ന ഒരു ചെറുപുഴയും അതുവഴി
ഇപ്പോഴുമുണ്ട്
Remove
Bala Krishnan മൊകേരിയിലേക്ക് പലവഴികളുണ്ട് എന്ന എന്റെ കവിതയില്‍ ഈ കൊളാട്ടയെപ്പറ്റി പറയുന്നുണ്ട് രമേഷ്
Manage
Write a reply...
Cp Aboobacker നമ്മുടെ ഗ്രാമങ്ങളുടെ ഭൂമിശാസ്ത്രം, കൃഷി, തൊഴില്‍എന്നിവയിലേക്കും ഈ ചര്‍ച്ച നീങ്ങട്ടെ.
Remove
Write a reply...
Lijeesh A M ബാലകൃഷ്ണൻ
മാസ്റ്റർ സ്വന്തം സുഹൃത്തുക്കളെ മാത്രം മാണോ മൊകേരിയെപ്പറ്റി
ഓർമ്മിക്കുമ്പോൾ ഓർമ്മ വരുന്നത് നമ്മുടെ പപ്പു ഡോക്ടർ മൊകേരിയുടെ ഒരു
നെടുംതൂണായിരുന്നില്ലെ!
Remove
Bala Krishnan ലിജേഷ്,,
മൊകേരി സ്വന്തം പേരായി സ്വീകരിച്ചവരെപ്പറ്റി മാത്രം
സൂചിപ്പിച്ചതാണ്.മൊകേരിക്കാരായ മഹാരഥന്മാരെ മുഴുവന്‍ ഈ കുറിപ്പില്‍
ഉദ്ദേശിച്ചിരുന്നില്ല
Manage
Write a reply...
Rajeevan Chithrakam Mokeri ബാലകൃഷ്ണാ ..പൂവൻചോട്ടിൽ ആയിരുന്നല്ലോ ..ഇത് എങ്ങിനെ മൊകേരി ആയി ...കണ്ടെത്താൻ കുറച്ചു കൂടി ശ്രമിക്കൂ ..
Remove
Bala Krishnan പൂവ്വത്തിന്‍
ചോട്ടിലെന്നായിരുന്നു അങ്ങാടിയുടെ പഴയ സൂചന.ആ മരം ഇല്ലാതാവുകയും, അങ്ങാടി
വികസിക്കുകയും ചെയ്തതോടെ പഴയ യുവത്വം മൊകേരിപ്പറമ്പുമായി ബന്ധപ്പെടുത്തി
അങ്ങാടിയെ സൂചിപ്പിച്ചിരിക്കണം.പ്രസ്തുത പറമ്പിന് ആ പേര്
വന്നിരിക്കാനിടയുള്ള സാഹചര്യത്തെക്കുറിച്ചാണ് ഞാനെഴുതാന്‍ ശ്രമിച്ചത് സര്‍
Manage
Write a reply...
Mohandas Thalikkuniyil ചർച്ചകൾക്ക് വഴി തുറന്നതിന് അഭിനന്ദനങ്ങൾ!
Remove
Bala Krishnan നന്ദി
സര്‍.ആപേരിനെക്കുറിച്ച് ഏറെക്കാലമായി ആലോചിക്കുകയായിരുന്നു.ഈയിടെ മുകയര്‍
എന്ന ജാതിയെക്കുറിച്ചറിഞ്ഞപ്പോള്‍, ആ വാക്ക് നെറ്റില്‍
സര്‍ച്ചുചെയ്തു.അപ്പോഴാണ് മൊകേരിപ്പഞ്ചായത്തിന്റെ കാര്യവും
അറിഞ്ഞത്.ആലോചിച്ചപ്പോള്‍, അതൊരു സാധ്യതുറക്കുന്നുണ്ടെന്നുതോന്നി.
Manage
Write a reply...
Balan Kootathil ഇപ്പറയുന്ന
മുകയര് ഇപ്പം മൊരികേരിയിലുണ്ടോ? അവരുടെ പൂർവീകരെവിടെ താമസിച്ചു. പഴയ
ആധാരങ്ങളിൽ എന്തെങ്കിലും വിവരം കാണുമോ? അല്ലെങ്കിൽ അന്നത്തെ പ്രദേശവാസികൾ
ജാതിമതഭേദമെന്യേ മൊകയര്(മുകയര്) എന്നാണോ അറിയപ്പെട്ടിരുന്നത്
Remove
Bala Krishnan നൂറ്റാണ്ടുകള്‍ക്കുമുമ്പേതന്നെ
അവര്‍ സ്ഥലംവിട്ടിരിക്കണം. അവര്‍ അവിടെ സ്ഥിരതാമസമാക്കിയവരാണോ, അതോ, ആ
തോട്ടിലും വെള്ളക്കെട്ടുകളിലും അക്കാലത്ത് സ്ഥിരമായി
മീന്‍പിടിച്ചിരുന്നവരാണോ എന്നതറിയാന്‍ വ്യക്തമായ
രേഖകളൊന്നുംതന്നെയില്ലെന്നുതോന്നുന്നു. പഴയ കേരളത്തിന്റെ ചരിത്രം ഇങ്ങനെ
ഇരുളാണ്ടുകിടക്കുകയാണ്.നമുക്കാധാരമാക്കാനുള്ളത്ഇതുപോലെ പേരുകളുംമറ്റുമായ
ഭാഷാരൂപങ്ങള്‍ മാത്രം
Manage
Write a reply...
Sreejith Ak പപ്പു ലോട്ടറും ,ബാലകിഷ്ണൻ മോകേരിയും ഇല്ലാതെ പോയത് ബലിയ ബെഷ മെണ്ടാക്കി
Remove
Manikuttan G Kayakkody മുഖവും
ചേരിയും കൂടിയത് മുകേരി, ചേരി എന്നാൽ ഏരി,അഥവാ പ്രദേശം ഏരിയ, ഇതുപോലെ
തലച്ചേരി, തലശ്ശേരിയും, ഇടത് ചേരി, എടച്ചേരിയും, നെല്ലാച്ചേരിയും
അങ്ങിനെകുറേ...
സുന്ദരീ സുന്ദരൻമാരായ കവികളും, എഴുത്തുകാരും മറ്റുമുള്ള നാട് എന്ന അർത്ഥത്തിലുമെടുക്കാം ല്ലേ മാഷേ
Removeസുന്ദരീ സുന്ദരൻമാരായ കവികളും, എഴുത്തുകാരും മറ്റുമുള്ള നാട് എന്ന അർത്ഥത്തിലുമെടുക്കാം ല്ലേ മാഷേ
Bala Krishnan ഇതിപ്പോ, മണിക്കുട്ടാ ഞാനെന്താ പറയണ്ടൂ , ഏതിനും പ്രേമന് ചങ്ങരംകുളവുമായി ഒന്നു സന്ധിച്ചോളൂ
Manage
Write a reply...
Bala Krishnan നൗഫല്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലായില്ല.ദയവായി വിശദമാക്കാമോ ?
Manage
Write a reply...
Bala Krishnan വില്ലേജോഫീസ് രേഖകള്‍പ്രകാരമാണോ മണിക്കുട്ടന്‍ ഇടപെട്ടത് ? ആണെന്നു തോന്നിയില്ല സര്‍
Manage
Write a reply...
Sreedharan Anora ശരി,ഭാസ്ക്കരന്‍ മാസ്റ്റര്‍ മുറുവശ്ശേരി എന്തെന്കിലും അഭിപ്റായം പറഞ്ഞോ?
Remove
Bala Krishnan .ഇല്ല.അദ്ദേഹത്തെ കണ്ടിട്ട് ഏറെയായി.മൊകേരിയുടെ ഒരു സാംസ്കാരിക ചരിത്രം എന്തുകൊണ്ടെഴുതുന്നില്ല, ശ്രീധരാ ?
Manage
Write a reply...
Vp Sreenivasan പേരിൽ
മൊകേരിയെന്നു ചേർത്തുവെച്ചവർമാത്രം മൊകേരി എന്ന ഇതിഹാസ ഗ്രാമത്തെ
നെഞ്ചേറ്റിയവരെന്നു വിശേഷിപ്പിക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ അല്പത്വമാണ്.
ഇതൊന്നുമില്ലാതെ മൊകേരിയെന്ന വിജൃംഭിത വികാരത്തെ ഓര്നഗ്നിജ്വാലകണക്കെ
നെഞ്ചോടുചേർത്ത ചരിത്രത്താളുകളിൽ കയറിക്കൂടാത്ത ഒരുപാട് സാധാരണക്കാർ ഇന്നും
ഇവിടെ ജീവിക്കുന്നുണ്ട്. അവരെ മറക്കരുത്.
ശ്രീനിവാസൻ വി പി
മൊകേരി.
Removeശ്രീനിവാസൻ വി പി
മൊകേരി.
Bala Krishnan ശ്രീനിവാസന്‍,
മൊകേരിയെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ചിട്ടുണ്ടാവുമെന്നു കരുതുന്നു.
മൊകേരിയെന്ന പേരിന്റെഉദ്ഭവത്തെക്കുറിച്ചുള്ള സൂചനയാണതില്‍
പങ്കുവെയ്ക്കുന്നത്. അപ്പോള്‍, തികച്ചും യാദൃച്ഛികമായി, പേരിനൊപ്പം
മൊകേരിയെന്നു ചേര്‍ക്കുന്ന സുഹൃത്തുക്കളെ ഓര്‍ത്തു.
പെട്ടൊന്നോര്‍മ്മയിലെത്താതിരുന്ന ശ്രീനിവാസന്‍ മൊകേരിയും വിനോദന്‍
മൊകേരിയും, മറ്റനേകംപേരും ഉണ്ടെന്നറിയാം. മൊകേരിക്കാരായ മഹാരഥന്മാരെ
മുഴുവന്‍ സൂചിപ്പിക്കാനുദ്ദേശിക്കുന്ന ഒന്നായിരുന്നില്ല പ്രസ്തുത കുറിപ്പ് (
ഞാന്‍ മൊകേരിയില്‍നിന്നു പോന്നിട്ട് ഇരുപത്തഞ്ചോളം വര്‍ഷം
കഴിഞ്ഞു.)ദയവായി , അത്തരം ഉദ്യമങ്ങള്‍ നിങ്ങളെപ്പോലുള്ള സാംസ്കാരിക
നായകന്മാരാണ് ചെയ്യേണ്ടത്, എന്നെപ്പോലുള്ള പ്രവാസികളല്ല.പേരില്‍ മൊകേരിയെ
ചേര്‍ത്തുവെച്ചവര്‍മാത്രമാണ്, മൊകേരിയെ നെഞ്ചേറ്റിയവരെന്ന് ഈ കുറിപ്പില്‍
സൂചനയില്ല.മൊകേരിയുടെ പേരെങ്ങനെ വന്നുവെന്ന സൂചനമാത്രം
ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍, ആ ആശയത്തെക്കുറിച്ചു
ചര്‍ച്ചചെയ്യാതെ, അപ്രധാനമായ ചില പ്രസ്താവങ്ങളിലേക്ക് കൂപ്പുകുത്തുകയാണോ
ശ്രീനീ ?
Manage
Write a reply...
Rameshbabu Thalikkuniyil മൊകേരിപ്പറമ്പിൽ നിന്നാണ് കിഴക്കൻ മലയോരത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം പരിചയപ്പെട്ടത്
Remove
Bala Krishnan കോഴിക്കോടുജില്ലയിലെ മോസ്കോ എന്നായിരുന്നു അക്കാലത്ത് മൊകേരി അറിയപ്പെട്ടിരുന്നത്.
തിയ്യക്കണ്ടി എന്ന സ്ഥലം ഉണ്ട്. നായർ കുഴിയും ഇഴുവ തിരുത്തിയും കാപ്പിരി കണ്ടിയും, കാപ്പിരി കാടും, ആശരിക്കണ്ടിയും, പുലവൻ തുരുത്തും
ReplyDeleteപാപ്പിനിശേരിയും പാപ്പിനി വട്ടവും ( പാപ്പിനി= ബ്രാഹ്മണരിൽ ഒരു വിഭാഗം). കേരളം എന്ന് വിളിക്കുന്ന ഈ സ്ഥലം പതുക്കെ പതുക്കെ കടൽ ഉണ്ടാക്കി എടുത്തതാണ്. അവിടേക്ക് സ്വസ്ത് ജീവിതം തേടി പലരും വന്നു. മധ്യേഷ്യയിലെ തിയൻ ഷാൻ മലയുടെ അടിവാരത്തിൽ നിന്നും ചൈനയുടെ തെക്കേ അറ്റത്തെ മക്കാവു ദ്വീപിൽ നിന്നും. അങ്ങനെ പണിയർ മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് സുന്ദരികളും സുന്ദരന്മാരും ഉണ്ടായി. ചരിത്രം എഴുതുന്ന പണ്ഡിതന്മാർ ഇത് കാണുന്നില്ല. കണ്ടിട്ടും മിണ്ടുന്നില്ല.