I'am walking,but please don't expect me to walk with you

Friday 23 September 2011

സൂചിത കഥ

 മുമ്പ്,എന്റെ അയല്‍ വീട്ടിലെ
ചെറിയ പെണ്‍കുട്ടിയുടെ പ്രധാന ജോലി
കരയുക എന്നതായിരുന്നു.
നിരന്തരമായ കരച്ചില്‍.
എന്താണ് കാര്യമെന്ന് അന്വേഷിക്കുന്നവരോട്
അവളുടെ അച്ഛന്‍ പറയും
അവള്‍ക്കെന്തോ ഒക്ക്രായ്മയുണ്ട്.
ആദ്യമൊന്നും
എനിക്കാ വാക്കിന്റെ അര്‍ത്ഥം പിടികിട്ടിയില്ല.
പിന്നീടാണ് അറിഞ്ഞത്  
ഒക്കരുതായ്മ,വിയോജിപ്പാണ് അത്.
എത്ര നല്ല ,മലയാളത്തെളിമയുള്ള വാക്ക്.
മണ്‍മറഞ്ഞു പോയ ആ അയല്‍ക്കാരനോട്
നന്ദി പ്രകാശിപ്പിച്ചു കൊണ്ട്
ആ വാക്ക് ഞാന്‍ സ്വന്തമാക്കിയിരിക്കുന്നു !