സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന നോവലിനെക്കുറിച്ചായിരുന്നു വായനശാലയില്‍ ഏപ്രില്‍ ഒമ്പതാംതീയതി ചര്‍ച്ചചെയ്തത്.ശ്രീ. കവിയൂര്‍ ബാലന്‍ പുസ്തകാനുഭവം അവതരിപ്പിച്ചു.
ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചപ്പോള്‍, നോവലില്‍നിന്നുരുവാകുന്ന ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തെപ്പറ്റിയാണ് ഞാന്‍ സംസാരിച്ചത്.പേരു സൂചിപ്പിക്കുമ്പോലെ, ആണ്ടാള്‍ദേവനായകി എന്ന വനിത, പഴയ കണ്ണകിയുടെമിത്തില്‍നിന്ന്, ഉരുവായവളാണ്.ആ സ്ത്രീതന്നെയാണ്, പലകാലങ്ങളില്‍ അനീതിക്കെതിരെ പോരാടി പരാജയപ്പെടുന്ന എല്ലാ സ്ത്രീകഥാപാത്രങ്ങളും.
ശ്രീലങ്കയിലെ സിംഹള ഭരണവും, തമിഴ് പുലികളുടെഎതിര്‍ത്തുനില്പുമെല്ലാം നോവലില്‍ വരുന്നു. പക്ഷേ, ഫാസിസത്തിന്റെ മുഖങ്ങള്‍തന്നെയാണവ.ആണധികാരത്തിന്റെ ഫാസിസ്റ്റ് മുഖങ്ങള്‍തന്നെ
വളരെ കൃത്യമായ ആസൂത്രണത്തോടെ എഴുതപ്പെട്ട ഈ നോവല്‍, ഒരു വിപണനോത്പന്നമെന്നനിലയില്‍, വിജയിക്കാന്‍വേണ്ടി ആവശ്യമായ എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയ കൃതിയാണ്.
No comments:
Post a Comment